Site icon Fanport

18 വിക്കറ്റുകള്‍ വീണ രണ്ടാം ദിവസത്തിനു ശേഷം ബാര്‍ബഡോസില്‍ വിക്കറ്റ് വീഴാത്ത മൂന്നാം ദിവസം

ബാര്‍ബഡോസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു കൂറ്റന്‍ വിജയ ലക്ഷ്യം നല്‍കി വിന്‍ഡീസ്. ഇന്നലെ ടെസ്റ്റിന്റെ രണ്ടാം ദിവസം 127/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസിനു ഒരു വിക്കറ്റ് പോലും നഷ്ടമായില്ല. ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും ഷെയിന്‍ ഡോവ്റിച്ചും യഥേഷ്ടം ഇംഗ്ലണ്ട് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചപ്പോള്‍ സെഷനുകളോളം വിക്കറ്റ് നേടാനാകാതെ സന്ദര്‍ശകര്‍ ബുദ്ധിമുട്ടി. 295 റണ്‍സ് ഏഴാം വിക്കറ്റില്‍ നേടി വിന്‍ഡീസ് തങ്ങളുടെ ഇന്നിംഗ്സ് 415 റണ്‍സിനു ഡിക്ലയര്‍ ചെയ്യുമ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍ 202 റണ്‍സും ഷെയിന്‍ ഡോവ്റിച്ച് 116 റണ്‍സും നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു.

628 റണ്‍സ് വിജയ ലക്ഷ്യമാണ് ഇംഗ്ലണ്ട് നേടേണ്ടത്. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 56/0 എന്ന നിലയിലാണ്. 39 റണ്‍സുമായി റോറി ബേണ്‍സും 11 റണ്‍സ് നേടി കീറ്റണ്‍ ജെന്നിംഗ്സുമാണ് ക്രീസില്‍ നില്‍ക്കുന്നത്. പത്ത് വിക്കറ്റ് കൈവശമുള്ള ഇംഗ്ലണ്ട് വിജയിക്കുവാനായി 572 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

Exit mobile version