Site icon Fanport

ജാമി സിഡോൺസ് ബംഗ്ലാദേശിന്റെ ബാറ്റിംഗ് കോച്ചാകും

ബംഗ്ലാദേശിന്റെ പുതിയ ബാറ്റിംഗ് പരിശീലകനായി ജാമി സിഡോൺസിനെ നിയമിച്ചു. 2007നും 2011നും ഇടയിൽ ജാമി സിഡോൺസ് ബംഗ്ലാദേശിനെ പരിശീലിപ്പിച്ചിരുന്നു. ബംഗ്ലദേശിന്റെ അടുത്ത ബാറ്റിങ് പരിശീലകൻ ജാമി സിഡോൺസ് ആണെന്ന് ബിസിബി പ്രസിഡന്റ് നസ്മുൽ ഹസ്സൻ ആണ് അറിയിച്ചത്. കഴിഞ്ഞ രണ്ട് മാസങ്ങളായി ബാറ്റിംഗ് കൺസൾട്ടന്റ് ആയി സിഡോസൺ ബംഗ്ലാദേശിൽ ഉണ്ടായിരുന്നു.

ആഷ്വെൽ പ്രിൻസ് രാജി സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് സിഡോസണെ ബാറ്റിംഗ് കോച്ചാക്കുന്നത്. “ജാമി സിഡോൺസ് ദേശീയ ടീമിന്റെ ബാറ്റിംഗ് കോച്ചായിരിക്കും. മുതിർന്ന ക്രിക്കറ്റ് താരങ്ങളിൽ നിന്നും ബോർഡ് ഡയറക്ടർമാരിൽ നിന്നും ഞങ്ങൾ കേട്ടിട്ടുണ്ട്, അദ്ദേഹം മികച്ച പരിശീലകനാണെന്ന് ഞങ്ങൾ കേട്ടിട്ടുണ്ട്, അതിനാലാണ് ഞങ്ങൾ അവനെ ഇവിടെ കൊണ്ടുവന്നത്,” ഹസ്സൻ പ്രോതോം മാധ്യമങ്ങളോട് പറഞ്ഞു.

2007 മുതൽ 2011 വരെ ബംഗ്ലാദേശിന്റെ മുഖ്യ പരിശീലകനായി നിരവധി മുന്നേറ്റങ്ങൾ നടത്തിയ ആളാണ് ഓസ്ട്രേലിയനായ സിഡോൺസ്.

Exit mobile version