അവസരം മുതലാക്കാത്തത് ജെയിംസ് വിന്‍സിന് തിരിച്ചടിയായി – എഡ് സ്മിത്ത്

എഡ് സ്മിത്തിനെ ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഒഴിവാക്കിയത് താരം തനിക്ക് ലഭിച്ച അവസരം ഉപയോഗിക്കാത്തതെന്ന് പറഞ്ഞ് മുഖ്യ സെലക്ടര്‍ എഡ് സ്മിത്ത്. ഇംഗ്ലണ്ടിന്റെ പാക്കിസ്ഥാനെതിരെയുള്ള ടി20 സ്ക്വാഡില്‍ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു. ദാവിദ് മലന്‍ തിരികെ പരിക്ക് മാറി എത്തിയതും വിന്‍സ് തനിക്ക് ലഭിച്ച അവസരങ്ങള്‍ ഉപയോഗിക്കാത്തതും താരത്തിനെ പുറത്തിരുത്തുവാന്‍ തങ്ങളെ പ്രേരിപ്പിച്ചുവെന്നാണ് എഡ് സ്മിത്ത് പറയുന്നത്.

അയര്‍ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയില്‍ താരം 25, 16, 10 എന്നിങ്ങനെയുള്ള സ്കോറുകളാണ് നേടിയത്. അതേ സമയം പരിക്കിന് മുമ്പ് ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ഫോമിലുള്ള ടി20 താരമായിരുന്നു ദാവിദ് മലന്‍. പത്ത് മത്സരങ്ങളില്‍ അഞ്ച് അര്‍ദ്ധ ശതകവും നവംബറില്‍ ന്യൂസിലാണ്ടിനെതിരെ 48 പന്തില്‍ നിന്ന് നേടിയ ശതകവുമെല്ലാം മലന്റെ പേരിലുള്ളതാണ്.

അയര്‍ലണ്ടിനെതിരെ താരത്തിനെ പരിഗണിക്കാതിരുന്നത് പരിക്ക് മൂലമാണ്, പരിക്ക് മാറി താരം തിരികെ എത്തിയപ്പോള്‍ സ്വാഭാവികമായും ജെയിംസ് വിന്‍സിന് കാര്യങ്ങള്‍ തിരിച്ചടിയായി. ദാവിദ് മലന്‍ ആകട്ടെ ബോബ് വില്ലിസ് ട്രോഫിയില്‍ യോര്‍ക്ക്ഷയറിന് വേണ്ടി ഡര്‍ബിഷയറിനെതിരെ ഇരട്ട ശതകവും നേടി.

ജെയിംസ് വിന്‍സ് മികച്ച പ്രതിഭയാണെങ്കിലും ആ പ്രതിഭയ്ക്കൊപ്പമുള്ള പ്രകടനം താരത്തില്‍ നിന്ന് വന്നിട്ടില്ലെന്നും എഡ് സ്മിത്ത് വ്യക്തമാക്കി.

Exit mobile version