
ഓസ്ട്രേലിയന്‍ ക്രിക്കറ്റിനു തിരിച്ചടിയായി പുതിയ വാര്‍ത്ത. ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് ജെയിംസ് സത്തര്‍ലാണ്ട് തന്റെ സ്ഥാനം ഒഴിഞ്ഞുവെന്നാണ് ലഭിക്കുന്നു വിവരം. ജൂണ്‍ 2001 മുതല്‍ ഈ സ്ഥാനത്ത് നില്ക്കുന്ന ജെയിംസ് കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സ്ഥാനമൊഴിയുവാനുള്ള സമ്മര്‍ദ്ദത്തിലായിരുന്നു.
2001ല്‍ മാല്‍ക്കം സ്പീഡിനു പകരക്കാരനായാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്ത് ജെയിംസ് സത്തര്‍ലാണ്ട് എത്തിയത്. കായിക താരങ്ങളുടെ വേതന സമയത്തും ഏറെ പ്രതിഷേധങ്ങള്‍ക്ക് വിധേയനായിരുന്നു സത്തര്‍ലാണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial