ഇന്ത്യന്‍ പര്യടനത്തിനു തയ്യാറെടുക്കുവാനായി ജെയിംസ് ആന്‍ഡേഴ്സ്ണ്‍ റീഹാബിനൊരുങ്ങുന്നു

- Advertisement -

തന്നെ നിരന്തരമായി അലട്ടുന്ന വലത് ചുമലിന്റെ പരിക്കില്‍ നിന്നുള്ള മോചനത്തിനും ഇന്ത്യന്‍ പര്യടനത്തിനു മുമ്പ് പൂര്‍ണ്ണമായും ഫിറ്റാവുന്നതിനു വേണ്ടിയും ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സ്ണ്‍ ആറാഴ്ചത്തെ വിശ്രമത്തിനും റീഹാബിലിറ്റേഷന്‍ പ്രക്രിയയ്ക്കം വിധേയനാകാന്‍ പോകുന്നു. ടീ ഷര്‍ട്ട് ധരിക്കുമ്പോളോ പല്ല് തേയ്ക്കുമ്പോളോ വരെ തന്നെ ഈ പരിക്ക് അലട്ടാറുണ്ടെന്ന് പറഞ്ഞ ഇംഗ്ലണ്ടിന്റെ മുന്‍ നിര പേസര്‍ ഈ കഴിഞ്ഞ സീസണില്‍ ഇംഗ്ലണ്ടിന്റെ ബൗളിംഗ് ദൗത്യം പൂര്‍ണ്ണമായും നിര്‍വഹിക്കുകയായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരെ 220ലധികം ഓവറാണ് ജെയിംസ് ആന്‍ഡേഴ്സണ്‍ കഴിഞ്ഞ ആഷസ് പരമ്പരയില്‍ എറിഞ്ഞത്. ഇരു ടീമുകളിലുമായി ഏതെങ്കിലും ഫാസ്റ്റ് ബൗളര്‍ എറിയുന്നതിനെക്കാള്‍ കൂടുതല്‍ ഓവറുകള്‍ താരം എറിഞ്ഞിരുന്നു.

2014ല്‍ ഇന്ത്യ ഇംഗ്ലണ്ട് സന്ദര്‍ശനം നടത്തിയപ്പോള്‍ വിരാട് കോഹ്‍ലിയെ പുറത്താക്കിയ ആന്‍ഡേഴ്സണിന്റെ സേവനം ഇംഗ്ലണ്ടിനു ഏറെ ആവശ്യമായതിനാലാണ് താരത്തിനു കൗണ്ടിയില്‍ നിന്നും ടി20 ബ്ലാസ്റ്റില്‍ നിന്നും താരത്തിനോട് വിശ്രമം നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement