സ്റ്റോക്സ് കാത്തിരിക്കണം, ജെയിംസ് ആന്‍ഡേഴ്സണ്‍ വൈസ് ക്യാപ്റ്റനായി തുടരും

- Advertisement -

ഇംഗ്ലണ്ടിന്റെ വൈസ് ക്യാപ്റ്റനായി ജെയിംസ് ആന്‍ഡേഴ്സണ്‍ തുടരും. ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ ആവും ടീമിന്റെ ഉപനായക സ്ഥാനം വഹിക്കുക എന്ന് ബോര്‍ഡ് അറിയിക്കുകയായിരുന്നു. ബ്രിസ്റ്റോള്‍ സംഭവത്തെ തുടര്‍ന്ന് ഇംഗ്ലണ്ട് ടീമില്‍ നിന്ന് പുറത്ത് പോകുന്നത് മുമ്പ് ബെന്‍ സ്റ്റോക്സ് ആയിരുന്നു ടീമിന്റെ ഉപ നായകന്‍. ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും ഇംഗ്ലണ്ട് ഉപ നായക സ്ഥാനം തിരികെ ലഭിക്കാന്‍ സ്റ്റോക്സ് ഇനിയും കാത്തിരിക്കേണ്ടതായുണ്ടെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. വിവാദങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ ഉടന്‍ തന്നെ ഉപനായക ദൗത്യം ഏല്പിച്ച് താരത്തെ ബുദ്ധിമുട്ടിക്കേണ്ടതില്ല എന്നതാണ് തീരുമാനത്തിനു പിന്നിലെന്ന് അറിയുന്നു.

കൂടാതെ ആഷസിലെ ആന്‍ഡേഴ്സണിന്റെ ഇടപെടലുകള്‍ കോച്ച് ട്രെവര്‍ ബെയിലിസിന്റെ പ്രശംസ പിടിച്ചു പറ്റുവാനും ഇടയായിട്ടുണ്ട്. സ്റ്റോക്സിന്റെ കേസ് കഴിയുന്നത് വരെ താരത്തിനു ഉപനായക സ്ഥാനം തിരികെ ലഭിച്ചേക്കില്ല എന്നാണ് ഇപ്പോള്‍ അറിയുവാന്‍ കഴിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement