Picsart 23 05 15 11 29 00 368

ജെയിംസ് ആൻഡേഴ്സണ് പരിക്ക്, ആഷസിന് മുമ്പ് പരിക്ക് മാറുമെന്ന പ്രതീക്ഷയിൽ ഇംഗ്ലണ്ട്

ലങ്കാഷെയറിന് വേണ്ടി കൗണ്ടി ചാമ്പ്യൻഷിപ്പിൽ കളിക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സണിന് പരിക്ക്. മാഞ്ചസ്റ്ററിൽ സോമർസെറ്റിനെതിരായ ലങ്കാഷെയറിന്റെ കൗണ്ടി പോരാട്ടത്തിന്റെ ആദ്യ ദിവസം ബൗൾ ചെയ്യുന്നതിനിടെയാണ് ആൻഡേഴ്സണിന് പരിക്കേറ്റത്. അതിനു ശേഷം ആൻഡേഴ്സൺ കളത്തിൽ ഇറങ്ങിയിട്ടില്ല. 40-കാരന് ഗ്രോയിൻ ഇഞ്ച്വറി ആണെന്നാണ് റിപ്പോർട്ട്.

അടുത്ത മാസം ലോർഡ്‌സിൽ നടക്കുന്ന അയർലൻഡിനെതിരായ ടെസ്റ്റിൽ ആൻഡേഴ്‌സൺ കളിക്കുമോ എന്ന് ഇതോടെ സംശയത്തിൽ ആയിരിക്കുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആഷസ് പരമ്പരയ്ക്ക് മുമ്പ് താരം ഫിറ്റ്നസ് വീണ്ടെടുക്കും എന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട്. ജൂൺ 16നാണ് ആഷസ് ആരംഭിക്കുന്നത്.

Exit mobile version