മൂന്നാം ദിവസവും മഴയിൽ മുങ്ങി, കുംബ്ലെയുടെ നേട്ടം മറികടന്ന് ആന്‍ഡേഴ്സൺ

ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിന്റെ മൂന്നാം ദിവസം മഴയിൽ മുങ്ങി. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം പലയാവര്‍ത്തി മഴ കളി തടസ്സപ്പെടുത്തിയപ്പോള്‍ ഇന്ത്യ 95 റൺസ് ലീഡോടു കൂടി 278 റൺസിൽ എത്തി ഓള്‍ഔട്ട് ആകുകയായിരുന്നു.

ഒരു ഘട്ടത്തിൽ 205/7 എന്ന നിലയിൽ നിന്ന് 73 റൺസാണ് ഇന്ത്യ അവസാന മൂന്ന് വിക്കറ്റിൽ നേടിയത്. രാഹുല്‍(84), രവീന്ദ്ര ജഡേജ(56) എന്നിവര്‍ക്കൊപ്പം 28 റൺസുമായി ജസ്പ്രീത് ബുംറയും മികവ് പുലര്‍ത്തിയപ്പോള്‍ അഞ്ച് വിക്കറ്റ് നേടിയ ഒല്ലി റോബിന്‍സണും 4 വിക്കറ്റ് നേടിയ ജെയിംസ് ആന്‍ഡേഴ്സണുമാണ് മികവ് പുലര്‍ത്തിയത്.

Ollierobinson

തന്റെ ഈ നാല് വിക്കറ്റ് നേട്ടത്തിൽ ആന്‍ഡേഴ്സൺ അനില്‍ കുംബ്ലെയുടെ 619 ടെസ്റ്റ് വിക്കറ്റെന്ന നേട്ടം മറികടന്നിരുന്നു. രണ്ടാം ഇന്നിംഗ്സിൽ 11.1 ഓവറിൽ ഇംഗ്ലണ്ട് 25/0 എന്ന നിലയിൽ നില്‍ക്കുമ്പോളാണ് കളി തടസപ്പെടുത്തി മഴ വീണ്ടും എത്തിയത്. 11 റൺസുമായി റോറി ബേൺസും 9 റൺസ് നേടി ഡൊമിനിക്ക് സിബ്ലേയുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

Exit mobile version