900 പോയിന്റ് കടന്ന് ജെയിംസ് ആന്‍ഡേഴ്സണ്‍

ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി മുന്നേറുന്ന ജെയിംസ് ആന്‍ഡേഴ്സണ്‍ 900 റേറ്റിംഗ് പോയിന്റ് കടന്നു. 903 റേറ്റിംഗ് പോയിന്റുള്ള താരം രണ്ടാം സ്ഥാനത്തുള്ള കാഗിസോ റബാഡയെക്കാള്‍ 21 പോയിന്റ് അധികമാണ് സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യയുടെ രവീന്ദ്ര ജഡേജയാണ് മൂന്നാം സ്ഥാനത്ത്. 849 പോയിന്റുള്ള ജഡേജയ്ക്ക് എന്നാല്‍ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഇതുവരെ അവസരം ലഭിക്കാത്തതിനാല്‍ റേറ്റിംഗ് പോയിന്റില്‍ വര്‍ദ്ധനവൊന്നുമില്ല.

38 വര്‍ഷത്തിനിടെ 900 പോയിന്റ് മറികടക്കുന്ന ഇംഗ്ലണ്ടിന്റെ ആദ്യ ബൗളര്‍ എന്ന നേട്ടവും ജെയിംസ് ആന്‍ഡേഴ്സണ്‍ സ്വന്തമാക്കി. 1980ല്‍ ഇയാന്‍ ബോത്തമാണ് ഈ നേട്ടം ഇതിനു മുമ്പ് കൈവരിച്ചത്. ഇംഗ്ലണ്ടില്‍ നിന്ന് ഏഴ് ബൗളര്‍മാരാണ് ആകെ 900 പോയിന്റ് മറികടന്നിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version