ജെയിംസ് ആന്‍ഡേഴ്സണ്‍ ഇംഗ്ലണ്ട് ഉപനായകന്‍

- Advertisement -

ആഷസ് പരമ്പരയ്ക്കായുള്ള ഇംഗ്ലണ്ട് ടീമിന്റെ ഉപ നായകനായി ജെയിംസ് ആന്‍ഡേഴ്സണ്‍. ബെന്‍ സ്റ്റോക്സിനു പകരമാണ് ഇംഗ്ലണ്ട് 35 വയസ്സുകാരന്‍ ജെയിംസ് ആന്‍ഡേഴ്സണേ ഉപനായക സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ബെന്‍ സ്റ്റോക്സ് ബ്രിസ്റ്റോളില്‍ സംഭവത്തിനു ശേഷം അന്വേഷണം നേരിടുന്നതിനാല്‍‍ ടീമിനൊപ്പം എത്തിയിട്ടില്ല ഇതുവരെ.

ആന്‍ഡേഴ്സണിന്റെ നാലാമത്തെ ഓസ്ട്രേലിയന്‍ ടൂറാണിത്. ജോ റൂട്ടാണ് ഇംഗ്ലണ്ട് നായകന്‍. ആന്‍ഡേഴ്സണ്‍ ഉപനായക സ്ഥാനത്തേക്ക് എത്തിയതോടെ ആഷസ് പരമ്പരയ്ക്ക് ബെന്‍ സ്റ്റോക്സിനെ ഇംഗ്ലണ്ട് സ്ക്വാഡില്‍ ഉള്‍പ്പെടുത്തുകയില്ല എന്ന സൂചനയാണ് ഇംഗ്ലണ്ട് ബോര്‍ഡ് നല്‍കുന്നതെന്നാണ് അഭ്യൂഹങ്ങള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement