Kerala Ranji jalaj

കെസിഎൽ താരലേലം: ജലജ് സക്സേനയെ ആലപ്പി റിപ്പിൾസ് സ്വന്തമാക്കി


കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) താരലേലത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ജലജ് സക്സേനയെ ആലപ്പി റിപ്പിൾസ് സ്വന്തമാക്കി. 12.40 ലക്ഷം രൂപയ്ക്കാണ് ആലപ്പി റിപ്പിൾസ് സക്സേനയെ ടീമിലെത്തിച്ചത്. അദ്ദേഹത്തിന്റെ അടിസ്ഥാന വില 3 ലക്ഷം രൂപയായിരുന്നു.
ഇത് ജലജ് സക്സേനയുടെ ആദ്യ കെസിഎൽ സീസൺ കൂടിയാണ്. അദ്ദേഹത്തിന്റെ വരവ് ആലപ്പി റിപ്പിൾസിന് വലിയ മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. കേരളത്തിനായി രഞ്ജി ട്രോഫിയിലും മറ്റു ആഭ്യന്തര ടൂർണമെന്റിലും സ്ഥിരതയാർന്ന പ്രകടനങ്ങൾ കാഴചവെച്ചിട്ടുള്ള താരമാണ് ജലജ് സക്സേന.

Exit mobile version