മാധവ്റാവു സിന്ധ്യ അവാര്‍ഡുകള്‍ നേടി ജലജ് സക്സേന

- Advertisement -

2017-18 സീസണിലെ മാധവ്റാവു സിന്ധ്യ അവാര്‍ഡ് സ്വന്തമാക്കി ജലജ് സക്സേനയും മയാംഗ് അഗര്‍വാലും. രഞ്ജി ട്രോഫിയില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയതിനാണ് കേരളത്തിന്റെ രഞ്ജി താരം ജലജ് സക്സേനയ്ക്ക് അവാര്‍ഡ്. മയാംഗ് അഗര്‍വാല്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന നിലയില്‍ ബഹുമതി നേടി.

2016-17 സീസണില്‍ ബാറ്റ്സ്മാന്മാരില്‍ ഗുജറാത്തിന്റെ പ്രിയാംഗ് പഞ്ചലും ബൗളിംഗില്‍ ഷഹ്ബാസ് നദീമുമാണ് അവാര്‍ഡിനു അര്‍ഹരായത്. 2.5 ലക്ഷം രൂപയുടെ ചെക്കും പ്രശസ്തി പത്രവും ട്രോഫിയുമാണ് വിജയികള്‍ക്ക് സമ്മാനമായി ലഭിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement