
- Advertisement -
നോട്ടിംഗാംഷയറുമായി പുതിയ കരാറില്‍ ഏര്‍പ്പെട്ട് ജേക്ക് ബാള്‍. 3 വര്‍ഷത്തെ പുതിയ കരാര്‍ ഒപ്പുവെച്ചത് വഴി താരം 2021 വരെ കൗണ്ടിയില്‍ തുടരും. കൗണ്ടിയില്‍ മികച്ച ഫോം തുടരുന്ന താരം 6 മത്സരങ്ങളില്‍ നിന്നായി 19 വിക്കറ്റുകളാണ് നേടിയത്. റോയല്‍ ലണ്ടന്‍ വണ്‍ഡേ കപ്പിലും താരം 14 വിക്കറ്റുകളാണ് 8 മത്സരങ്ങളില്‍ നിന്ന് സ്വന്തമാക്കിയത്. ടൂര്‍ണ്ണമെന്റിലെ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരവും ജേക്ക് ബാള്‍ ആണ്.
താരം കരാര്‍ പുതുക്കിയതില്‍ സന്തോഷമുണ്ടെന്നാണ് ടീമിന്റെ കോച്ച് പീറ്റര്‍ മൂര്‍സ് അറിയിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement