ജേക്ക് ബാള്‍ ഇംഗ്ലണ്ട് ടീമില്‍

- Advertisement -

ക്രിസ് വോക്സിനു കരുതലെന്ന നിലയില്‍ ഓസ്ട്രേലിയന്‍ ഏകദിന ടീമിലേക്ക് ഇംഗ്ലണ്ട് താരം ജേക്ക് ബാളിനെ ഉള്‍പ്പെടുത്തി. രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ വോക്സിന്റെ സേവനം സ്കോട്‍ലാന്‍ഡ് ഏകദിനത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പാകുകയും ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പരയില്‍ താരം പങ്കെടുക്കുന്നതില്‍ സംശയം വരികയും ചെയ്ത സാഹചര്യത്തിലാണ് പകരക്കാരനെ തേടി പോകുവാന്‍ ഇംഗ്ലണ്ട് നിര്‍ബന്ധിതനായത്.

ബെന്‍ സ്റ്റോക്സിന്റെയും സേവനം ഇംഗ്ലണ്ടിനു ലഭിച്ചേക്കില്ല എന്ന സ്ഥിതിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അതേ സമയം കൗണ്ടിയില്‍ മികച്ച ഫോമില്‍ കളിക്കുന്ന ജേക്ക് ബാള്‍ കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയ്ക്കെതിരെയുള്ള 4-1 വിജയത്തിലാണ് അവസാനമായി ഏകദിനം കളിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement