Picsart 23 07 13 23 56 59 659

ജയ്സ്വാളിന് അരങ്ങേറ്റത്തിൽ സെഞ്ച്വറി, പിന്നാലെ രോഹിതിനും ശതകം, ഇന്ത്യ വലിയ ലീഡിലേക്ക്

വെസ്റ്റിൻഡീസിന് എതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം രണ്ടാം സെഷനിൽ ഇന്ത്യ ശക്തമായ നിലയിൽ. വിക്കറ്റ് നഷ്ടമില്ലാതെ 146 റൺസ് എന്ന നിലയിൽ ലഞ്ചിനു ശേഷം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഇപ്പോൾ 229/1 എന്ന നിലയിലാണ്. വെസ്റ്റിൻഡീസിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറിന് മേൽ ഇപ്പോൾ 79 റൺസിന്റെ ലീഡ് ഉണ്ട്. ഇന്ത്യക്ക് വേണ്ടി ഓപ്പണർമാർ രണ്ടു പേരും സെഞ്ച്വറി നേടി.

അരങ്ങേറ്റക്കാരൻ യശസ്വി ജ്യ്സ്വാൾ ആണ് ആദ്യം സെഞ്ച്വറി നേടിയത്. ജയ്സ്വാൾ ഇപ്പോൾ 110 റൺസ് എടുത്ത് ക്രീസിൽ ഉണ്ട്. 12 ഫോർ താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു. രോഹിത് ശർമ്മ 103 റൺസ് എടുത്ത് നിൽക്കെ അതനസിന്റെ പന്തിൽ പുറത്തായി. 2 സിക്സും 10 ഫോറും രോഹിത് അടിച്ചു. ഇപ്പോൾ ഗിൽ ആണ് ജയ്സ്വാളിനൊപ്പം ക്രീസിൽ ഉള്ളത്.

Exit mobile version