Yashasvijaiswal

ഫ്രീയായി കളിക്കൂ!!! ഫിയര്‍ലെസ് ആയി കളിക്കൂ!!! തനിക്ക് ലഭിച്ച ഉപദേശത്തെക്കുറിച്ച് ജൈസ്വാള്‍

ഓസ്ട്രേലിയയ്ക്കെതിരെ തിരുവനന്തപുരത്ത് നടന്ന പരമ്പരയിലെ രണ്ടാം ടി20 മത്സരത്തിൽ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് യശസ്വി ജൈസ്വാള്‍ ആയിരുന്നു. താരം ടോപ് ഓര്‍ഡറിൽ നടത്തിയ മിന്നും ബാറ്റിംഗ് പ്രകടനത്തിനൊപ്പം മറ്റു താരങ്ങളും തിളങ്ങിയപ്പോള്‍ ഇന്ത്യ 235 എന്ന കൂറ്റന്‍ സ്കോറാണ് നേടിയത്. 25 പന്തിൽ നിന്ന് 53 റൺസായിരുന്നു ജൈസ്വാള്‍ നേടിയത്.

തനിക്ക് വളരെ പ്രത്യേകത നിറ‍ഞ്ഞ ഇന്നിംഗ്സായാണ് ഇതിനെതോന്നിയതെന്നും താന്‍ തന്റെ എല്ലാ ഷോട്ടുകളും കളിക്കുവാനാണ് ശ്രമിച്ചതെന്നും ജൈസ്വാള്‍ പറഞ്ഞു. തന്നോട് സൂര്യകുമാര്‍ യാദവും വിവിഎസ് ലക്ഷ്മണും ഫിയര്‍ലെസ്സായും ഫ്രീയായും കളിക്കുവാനാണ് ആവശ്യപ്പെട്ടതെന്നും ജൈസ്വാള്‍ സൂചിപ്പിച്ചു.

താന്‍ തന്റെ പരിശീലന സെഷനുകളെ വലിയ തോതിൽ വിശ്വസിക്കുന്ന വ്യക്തിയാണെന്നും തന്റെ ഷോട്ടുകളെയും ഫിറ്റ്നെസ്സിനെയും മെച്ചപ്പെടുത്തുവാന്‍ താന്‍ ഏറെ പരിശ്രമിച്ചിട്ടുണ്ടെന്നും ജൈസ്വാള്‍ കൂട്ടിചേര്‍ത്തു.

Exit mobile version