Picsart 23 07 13 11 52 15 327

ടെസ്റ്റ് ക്രിക്കറ്റിൽ യശസ്വി ജയ്സ്വാൽ തന്റെ പേരെഴുതി ചേർക്കും എന്ന കാര്യത്തിൽ സംശയമില്ല എന്ന് ടോം മൂഡി

ഇന്നലെ മികച്ച രീതിയിൽ തന്റെ ടെസ്റ്റ് കരിയർ തുടങ്ങിയ യശസ്വി ജയ്സ്വാളിനെ പ്രശംസിച്ച് ടോം മൂഡി. ഇന്നലെ ആദ്യ ദിനത്തുൽ 73 പന്തിൽ 40* റൺസ് നേടി പുറത്താകാതെ നിൽക്കുകയായിരുന്നു ജയ്സ്വാൾ. “യശസ്വി ജയ്‌സ്വാളിന്റെ കഥ വേണ്ടത്ര സുന്ദരമല്ല എങ്കിൽ, അദ്ദേഹത്തിന്റെ ടെസ്റ്റ് യാത്ര കൂടെ ആരംഭിച്ചിരിക്കുകയാണ്. ഈ ഫോർമാറ്റിൽ അദ്ദേഹം ഒരു പ്രധാന കാൽപ്പാട് അവശേഷിപ്പിക്കുമെന്നതിൽ സംശയമില്ല,” മൂഡി ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യൻ പ്രീമിയർ ലീഗിലും ആഭ്യന്തര ക്രിക്കറ്റ് സീസണിൽ പകരം വെക്കാനില്ലാത്ത പ്രകടനം നടത്തിയാണ് 21കാരനായ യശസ്വി ജയ്‌സ്വാൾ ഇന്ത്യൻ ടീമിലേക്ക് എത്തിയത്. 2023 ഐ പി എല്ലിക് രാജസ്ഥാൻ റോയൽസിന്റെ ടോപ് സ്കോറർ ആയിരുന്നു ജയ്‌സ്വാൾ, 14 മത്സരങ്ങളിൽ നിന്ന് 48 ശരാശരിയിൽ 625 റൺസ് അദ്ദേഹം നേടി. ആഭ്യന്തര ക്രിക്കറ്റിൽ 15 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച ജയ്‌സ്വാൾ 80.21 ശരാശരിയിൽ 1845 റൺസും നേടിയിരുന്നു.

ഒരു വിക്കറ്റ് പോലും നഷ്‌ടപ്പെടാതെ 80 റൺസെന്ന നിലയിലാണ് ഇന്ത്യ തങ്ങളുടെ ആദ്യ ദിനം അവസാനിപ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത വെസ്റ്റ് ഇൻഡീസിനെ 150 റൺസിന് പുറത്താക്കാനുൻ ഇന്ത്യക്ക് ആയിരുന്നു‌.

Exit mobile version