Picsart 24 02 19 14 28 03 930

ജയ്സ്വാൾ ബൗൾ കൂടെ ചെയ്യണം എന്ന് ആവശ്യപ്പെട്ട് അനിൽ കുംബ്ലെ

ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകൾകളിൽ ബൗൾ കൂടെ ചെയ്യണം എന്ന് യശസ്വി ജയ്സ്വാളിനോട് ആവശ്യപ്പെട്ട് ഇന്ത്യൻ ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലെ. ലെഗ് സ്പിൻ പന്തുകൾ ബൗൾ ചെയ്യാനുള്ള ജയ്‌സ്വാളിൻ്റെ സ്വാഭാവിക കഴിവിനെ കൈവിടരുതെന്ന് കുംബ്ലെ താരത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു.

“നിങ്ങളുടെ ബാറ്റിംഗ് നന്നായിട്ടുണ്ട്. എന്നാൽ നിങ്ങൾ തുടരണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യം ബൗളിംഗ് ആണ്, നിങ്ങൾക്ക് സ്വാഭാവിക ലെഗ് സ്പിൻ ആക്ഷൻ ഉണ്ട്. അതിനാൽ അത് ഉപേക്ഷിക്കരുത്. കാരണം എപ്പോഴാണ് അത് ഉപകാരപ്പെടുക എന്ന് നിങ്ങൾക്കറിയില്ല.” കുംബ്ലെ പറഞ്ഞു.

“നിങ്ങൾക്ക് നടുവേദനയുണ്ടെന്ന് അറിയാം, എങ്കിലും വരും മത്സരങ്ങളിക് കുറച്ച് ഓവർ നൽകാൻ നായകനോട് പറയൂ,” കുംബ്ലെ ജയ്സ്വാളിനോട് പറഞ്ഞു.

മറുപടിയായി, മൂന്നാം ടെസ്റ്റിനിടെ ബൗൾ ചെയ്യാൻ തയ്യാറാകാൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ തന്നോട് ആവശ്യപ്പെട്ടതായി ഇടംകയ്യൻ വെളിപ്പെടുത്തി.

“ഞാൻ എപ്പോഴും പോയി ബൗൾ ചെയ്യാറുണ്ട്, രോഹിത് എന്നോട് തയ്യാറായിരിക്കാൻ പറഞ്ഞു, അതെ ഞാൻ തയ്യാറാണ്.” ജയ്‌സ്വാൾ പറഞ്ഞു.

Exit mobile version