yashasvi jaiswal

സെലക്ഷൻ വാർത്ത അറിഞ്ഞപ്പോൾ തന്റെ അച്ഛൻ കരഞ്ഞു എന്ന് ജയ്സ്വാൾ

ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള തന്റെ ആദ്യ ക്ഷണം ലഭിച്ച യുവ ഓപ്പണർ യശസ്വി ജയ്സ്വാൾ തന്റെ സ്വപ്നം ആണ് യാഥാർത്ഥ്യമാകുന്നത് എന്ന് പറഞ്ഞു. സെലക്ഷൻ വാർത്ത അറിഞ്ഞ് തന്റെ അച്ഛൻ കരഞ്ഞു എന്നും ജയ്സ്വാൾ പറയുന്നു.

“അച്ഛൻ വാർത്ത അറിഞ്ഞപ്പോൾ കരയാൻ തുടങ്ങി. ൽഞാൻ രാവിലെ മുതൽ പുറത്തായിരുന്നു, പരിശീലന സെഷനും മറ്റ് ചില ജോലികളും ഉണ്ടായിരുന്നു. എനിക്ക് സുഖം തോന്നുന്നു, എന്റെ പരമാവധി ഇന്ത്യൻ ടീമിനായി ചെയ്യാൻ ഞാൻ ശ്രമിക്കും,” ജയ്‌സ്വാൾ പറഞ്ഞു.

ബിസിസിഐ സ്ക്വാഡ് പ്രഖ്യാപനത്തിൽ തന്റെ പേര് കാണുന്നത് വരെ താൻ ടെൻഷനിൽ ആയിരുന്നു എന്നും ജയ്‌സ്വാൾ പറഞ്ഞു.

“ഞാൻ അൽപ്പം നേർവസ് ആയിരുന്നു, ടീമിൽ നിങ്ങളുടെ പേരുണ്ടെന്ന് നിങ്ങൾ അറിയാത്ത സമയം വരെ. അറിഞ്ഞപ്പോൾ അത് ഒരു നല്ല നിമിഷം ആയിരുന്നു”

എന്റെ തയ്യാറെടുപ്പുകൾ നന്നായി നടക്കുന്നുണ്ട്, സീനിയർ കളിക്കാരുമായി എനിക്ക് ഒരുപാട് ഇടപഴകാൻ കഴിഞ്ഞു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുമായും വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ തുടങ്ങിയ മുതിർന്ന കളിക്കാരുമായും താൻ ഒരുപാട് ഇടപഴകിയിട്ടുണ്ടെന്നും ജയ്‌സ്വാൾ പറഞ്ഞു.

Exit mobile version