Site icon Fanport

ജഗദീഷന്റെ ശതകം, സന്നാഹ മത്സരത്തിൽ യുഎസ്എയ്ക്കെതിരെ 38 റൺസ് വിജയവുമായി ഇന്ത്യ എ

ടി20 ലോകകപ്പ് സന്നാഹ മത്സരത്തിൽ യുഎസ്എയ്ക്കെതിരെ മികച്ച വിജയം നേടി ഇന്ത്യ എ. നാരായൺ ജഗദീഷന്‍ 55 പന്തിൽ 104 റൺസ് നേടിയപ്പോള്‍ തിലക് വര്‍മ്മ 38 റൺസും ആയുഷ് ബദോനി 26 പന്തിൽ 60 റൺസും നേടിയാണ് ഇന്ത്യയെ 238/3 എന്ന കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.

19.4 ഓവറിൽ 200 റൺസ് നേടി യുഎസ്എ ഓള്‍ഔട്ട് ആയപ്പോള്‍ 44 റൺസ് നേടിയ ആന്‍ഡ്രിയസ് ഗൗസ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. 18 പന്തിൽ 41 റൺസുമായി സഞ്ജയ് കൃഷ്ണമൂര്‍ത്തി മികച്ച് നിന്നപ്പോള്‍ ശുഭം രഞ്ജാനെ 28 റൺസും ഹര്‍മീത് സിംഗ് 25 റൺസും നേടി.

ഇന്ത്യയ്ക്കായി രവി ബിഷ്ണോയി 3 വിക്കറ്റും ഖലീൽ അഹമ്മദ് , നമന്‍ ധിര്‍ എന്നിവര്‍ 2 വീതം വിക്കറ്റും നേടി.

Exit mobile version