ഇരട്ട ശതകം തികച്ച് വസീം ജാഫര്‍, ശതകം നേടി ഗണേഷ് സതീഷ്

- Advertisement -

ഇറാനിക്കപ്പില്‍ പടുകൂറ്റന്‍ സ്കോറിലേക്ക് കുതിച്ച് വിദര്‍ഭ. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തിന്റെ രണ്ടാം ദിവസം വസീം ജാഫര്‍ തന്റെ ഇരട്ട ശതകം തികച്ചപ്പോള്‍ ഗണേഷ് സതീഷ് ശതകം നേടി. ഇന്നലെ ഒന്നാം ദിവസം 289/2 എന്ന നിലയില്‍ അവസാനിപ്പിച്ച ടീം ഇന്ന് 142 ഓവറുകള്‍ പിന്നിടുമ്പോള്‍ 461 റണ്‍സാണ് നേടിയിട്ടുള്ളത്. വിക്കറ്റ് നഷ്ടമൊന്നുമില്ലാതെയാണ് വിദര്‍ഭ ഈ സ്കോറിലേക്ക് എത്തിയത്. ജാഫറിന്റെ എട്ടാം ഫസ്റ്റ് ക്ലാസ് ഇരട്ട ശതകമാണ് ഇന്നത്തേത്.

അപരാജിതമായ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇപ്പോള്‍ 243 റണ്‍സാണ് നേടിയിട്ടുള്ളത്. വസീം ജാഫര്‍ 209 റണ്‍സും ഗണേഷ് സതീഷ് 104 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement