ബൗളര്‍മാരില്‍ ഒന്നാമന്‍ ജഡേജ തന്നെ, ഓള്‍റൗണ്ടര്‍ ഒന്നാം സ്ഥാനം നഷ്ടമായി

- Advertisement -

പുതിയ ഐസിസി ടെസ്റ്റ് റാങ്കിംഗ് ബൗളിംഗ് ഒന്നാം സ്ഥാനം നിലനിര്‍ത്തി ജഡേജ. ശ്രീലങ്കയ്ക്കെതിരെ അവസാന ടെസ്റ്റില്‍ വിലക്കുണ്ടായിട്ടും ഒന്നാം സ്ഥാനം ജഡേജ നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ ടെസ്റ്റിലെ ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ തന്റെ ഒന്നാം റാങ്ക് നിലനിര്‍ത്താന്‍ ജഡേജയ്ക്കായില്ല. ബംഗ്ലാദേശിന്റെ ഷാകിബ് അല്‍ ഹസന്റെ പിറകില്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ ജഡേജ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്.

ടെസ്റ്റ് ടീമുകളുടെ റാങ്കിംഗില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെക്കാള്‍ 15 പോയിന്റ് മുന്നില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 125 പോയിന്റാണ് ഇന്ത്യ നേടിയിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement