Site icon Fanport

ഐ പി എൽ ചാമ്പ്യന്മാരായ ജഡേജയും രഹാനെയും ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

ചെന്നൈ സൂപ്പർ കിംഗ്‌സ് താരങ്ങളും ഐപിഎൽ 2023 ചാമ്പ്യന്മാരുമായ രവീന്ദ്ര ജഡേജയും അജിങ്ക്യ രഹാനെയും ഇന്ത്യൻ ക്യാമ്പിൽ ചേർന്നു. ഗുജറാത്ത് ടൈറ്റൻസ് താരം ഗില്ലും പരിശീലനം ആരംഭിച്ചു. യുകെയിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2023 ഫൈനലിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീം അവസണ ഒരാഴ്ചയായി ഇംഗ്ലണ്ടിൽ ക്യാമ്പ് ചെയ്യുന്നുണ്ടു. ഫൈനൽ കളിച്ച താരങ്ങൾ കൂടെ ക്യാമ്പിൽ ചേർന്നതോടെ ഇന്ത്യയുടെ മുഴുവൻ സ്ക്വാഡും യു കെയിൽ എത്തി.

Picsart 23 06 02 01 13 07 307

ജൂൺ 7 മുതൽ 11 വരെ ലണ്ടനിലെ ഓവലിൽ ആണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുന്നത്. ഓസ്‌ട്രേലിയ ആണ് ഇന്ത്യയുടെ എതിരാളികൾ. ഐ‌പി‌എൽ 2023 പ്ലേഓഫിലേക്ക് യോഗ്യത നേടാത്ത വിരാട് കോഹ്‌ലി ഉൾപ്പെടെയുള്ള കളിക്കാർ മെയ് അവസാന വാരം തന്നെ ലണ്ടണിൽ എത്തിയിരുന്നു. പിന്നാലെ ക്യാപ്റ്റൻ രോഹിത് ശർമ്മ ടീമിനൊപ്പം ചേർന്നു.

Exit mobile version