കരാര്‍ പുതുക്കി ബിസിസിഐ, ജഡേജ ഗ്രേഡ് സിയില്‍ നിന്ന് എയിലേക്ക്

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ 2016-17 സീസണിലെ കരാര്‍ പ്രഖ്യാപിച്ച് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ്(CoA). മുരളി വിജയ്, ചേതേശ്വര്‍ പുജാര, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ഗ്രേഡ് എ യിലേക്ക് സ്ഥാനക്കയറ്റം. പുജാരയും, വിജയും നേരത്തെ ബി ഗ്രേഡ് കരാറുകാരായിരുന്നുവെങ്കില്‍ ജഡേജയ്ക്ക് സി ഗ്രേഡില്‍ നിന്നാണ് എ ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം കിട്ടിയിരിക്കുന്നത്.

എ ഗ്രേഡ് കരാറുകാര്‍ക്ക് പ്രതി വര്‍ഷം രണ്ടു കോടി രൂപയും ബി ഗ്രേഡ് കരാറുകാര്‍ക്ക് ഒരു ലക്ഷവും സി ഗ്രേഡ് കരാറുകാര്‍ക്ക് 50 ലക്ഷവുമാണ് നിലവിലെ കരാര്‍ തുക. ഇതിനു പുറമേ ടെസ്റ്റുകള്‍ക്ക് 15 ലക്ഷവും, ഏകദിനത്തിനു ആറു ലക്ഷവും ടി20യ്ക്ക് മൂന്ന് ലക്ഷവും മാച്ച് ഫീയായും ലഭിയ്ക്കും.

ഗ്രേഡ് എ താരങ്ങള്‍ : വിരാട് കോഹ്‍ലി, മഹേന്ദ്ര സിംഗ് ധോണി, രവിചന്ദ്രന്‍ അശ്വിന്‍, അജിങ്ക്യ രഹാനെ, മുരളി വിജയ്, ചേതേശ്വര്‍ പുജാര, രവീന്ദ്ര ജഡേജ

ഗ്രേഡ് ബി താരങ്ങള്‍: രോഹിത് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, യുവരാജ് സിംഗ്, വൃദ്ധിമന്‍ സാഹ

ഗ്രേഡ് സി: ശിഖര്‍ ധവാന്‍, അംബാട്ടി റായിഡു, അമിത് മിശ്ര, അക്സര്‍ പട്ടേല്‍, കരുണ്‍ നായര്‍, മനീഷ് പാണ്ഡേ, ഋഷഭ് പന്ത്, ശര്‍ദ്ധുല്‍ താക്കൂര്‍, ദവാല്‍ കുല്‍ക്കര്‍ണ്ണി, മന്ദീപ് സിംഗ്, പാര്‍ത്ഥിവ് പട്ടേല്‍, ജയന്ത് യാദവ്, യുസുവേന്ദ്ര ചഹാല്‍, കേധാര്‍ ജാഥവ്, ആശിഷ് നെഹ്റ, ഹര്‍ദ്ധിക് പാണ്ഡ്യ