Site icon Fanport

ഇന്ത്യക്കായി പുതിയ റെക്കോർഡ് കുറിച്ച് ജഡേജ

ഒരേ ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടവും ഫിഫ്റ്റിയും ഏറ്റവും കൂടുതൽ തവണ നേടുന്ന ഇന്ത്യൻ താരമയി മാറി രവീന്ദ്ര ജഡേജ പുതിയ ചരിത്രം സൃഷ്ടിച്ചു. ഒരേ ടെസ്റ്റ് മത്സരത്തിൽ അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടവും ഫിഫ്റ്റിയും നേടുന്ന ഏക ഇന്ത്യൻ കളിക്കാരനായി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ വെള്ളിയാഴ്ച മാറി.

ജഡേജ 23 02 10 16 32 30 597

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ, ജഡേജ ആദ്യ ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു, തുടർന്ന് ബാറ്റ് കൊണ്ട് അർദ്ധ സെഞ്ച്വറിയും നേടി. ഇപ്പോഴും ജഡേജ ക്രീസിൽ ഉണ്ട്. ഇന്ത്യയ്‌ക്കായി ഒരേ ടെസ്റ്റിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റുകളും അർധസെഞ്ചുറികളും നേടിയതിന്റെ കപിൽ ദേവിന്റെ റെക്കോർഡ് ആണ് ജഡേജ മറികടന്നത്‌. കപിൽ ദേവ് നാല്, രവിചന്ദ്രൻ അശ്വിൻ മൂന്ന് എന്നിങ്ങനെയാണ് ജഡേജ പിറകിൽ ഈ നേട്ടം സ്വന്തമാക്കിയവരുടെ കണക്ക്.

Exit mobile version