ടെസ്റ്റ് ബൗളര്‍മാരില്‍ ജഡേജ മൂന്നാം റാങ്കിലേക്ക്

- Advertisement -

ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ ബൗളര്‍മാരുടെ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്ത്. നേരത്തെ നാലാം സ്ഥാനത്തായിരുന്ന താരം അഫ്ഗാനിസ്ഥാനെതിരെയുള്ള ബൗളിംഗ് പ്രകടനത്തിന്റെ മികവിലാണ് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നത്. തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗിലേക്കെത്തിയ വിന്‍ഡീസിന്റെ ഷാനണ്‍ ഗബ്രിയേലാണ് റാങ്കിംഗില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത മറ്റൊരു താരം.

സെയിന്റ് ലൂസിയ ടെസ്റ്റില്‍ നേടിയ 13 വിക്കറ്റുകള്‍ താരത്തെ 12ാം സ്ഥാനത്തേക്കുയര്‍ത്തുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ ഒന്നാമതും ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സണ്‍ രണ്ടാം സ്ഥാനത്തും നിലകൊള്ളുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement