Site icon Fanport

“ജഡേജയുടെ ബാറ്റിംഗ് കൂടുതൽ ഉപയോഗിക്കണം” രോഹിത് ശർമ്മ

ശ്രീലങ്കക്ക് എതിരായ ടെസ്റ്റിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങിയ ജഡേജയുടെ ബാറ്റിംഗ് കൂടുതൽ ഇന്ത്യ ഉപയോഗിക്കേണ്ടതുണ്ട് എന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു.

“ഒരു ക്യാപ്റ്റൻ എന്ന നിലയിൽ, ജഡേജയെ ബാറ്റിൽ കൂടുതൽ ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ ബൗളിംഗും ഫീൽഡിംഗും എല്ലാവർക്കും അറിയാം. എന്നെ സംബന്ധിച്ചിടത്തോളം, അവൻ തീർച്ചയായും ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാൾ ആണ് . പ്രകടനങ്ങൾ നോക്കൂ. കളിയിൽ പുറത്താകാതെ 175 റൺസ് നേടാനും ഒമ്പത് വിക്കറ്റുകൾ നേടാനും അദ്ദേഹത്തിനായി”രോഹിത് മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.

“മുമ്പ്, ഞങ്ങൾ ഇന്ത്യയിൽ കളിച്ചപ്പോഴും, ബാറ്റ് കൊണ്ട് സംഭാവന ചെയ്യാനും നിർണായക വിക്കറ്റുകൾ വീഴ്ത്താനും അദ്ദേഹത്തിന് ആയിട്ടുണ്ട്. ”അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version