Picsart 23 03 13 19 35 55 837

“ജഡേജ ആണ് ലോകത്തെ ഏറ്റവും മികച്ച ഓൾ റൗണ്ടർ”

ജഡേജയാണ് ഇപ്പോൾ ലോകത്തെ ഏറ്റവും മികച്ച ഓൾ റൗണ്ടർ എന്ന് ഹർഭജൻ സിംഗ്. സിഎസ്‌കെയിൽ ജഡേജയ്‌ക്കൊപ്പം മുമ്പ് കളിച്ചിട്ടുള്ള ഹർഭജൻ സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ കഴിവുകൾ ഉയർത്തിക്കാട്ടിയത്‌.

“ഈ വരുന്ന ഐ പി എല്ലിൽ എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു വ്യക്തി രവീന്ദ്ര ജഡേജയാണ് എന്ന് ഞാൻ പറയും, അദ്ദേഹം സി‌എസ്‌കെയ്‌ക്കായി എങ്ങനെ ബാറ്റ് ചെയ്യും എന്നാണ് ഞാൻ ഉറ്റുനോക്കുന്നത്,” ഹർഭജൻ പറഞ്ഞു.

“ലോക ക്രിക്കറ്റ് നോക്കുകയാണെങ്കിൽ, അദ്ദേഹത്തേക്കാൾ മികച്ച ഒരു ഓൾറൗണ്ടർ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതിനാൽ ഐപിഎല്ലിൽ രവീന്ദ്ര ജഡേജയെ കാണാൻ ഞാൻ കാത്തിരിക്കുകയാണ്.”

വരാനിരിക്കുന്ന ഐ‌പി‌എൽ സീസണിൽ രവീന്ദ്ര ജഡേജയെ സി എസ് കെ വേഗം ബാറ്റു ചെയ്യാൻ അയക്കണം എന്നും അദ്ദേഹത്തിന് നാല് ഓവർ നിബന്ധമായും നൽകണം എന്നും ഹർഭജൻ പറഞ്ഞു.

Exit mobile version