Picsart 24 06 15 10 05 50 835

അഫ്ഗാനിസ്താനൊപ്പം പ്രവർത്തിച്ചതിന് ജഡേജ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല

കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ്റെ വിജയങ്ങളിൽ ടീം മെൻ്ററായി സേവനമനുഷ്ഠിച്ച മുൻ ഇന്ത്യൻ ബാറ്റർ അജയ് ജഡേജ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല എന്ന് അഫ്ഗാൻ വ്യക്തമാക്കി. തൻ്റെ സേവനത്തിനുള്ള പ്രതിഫലം സ്വീകരിക്കാൻ അദ്ദേഹം തയ്യാറായില്ല എന്ന് അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോഡി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നസീബ് ഖാൻ പറഞ്ഞു.

ഒന്നിലധികം തവണ നിർബന്ധിച്ചു എങ്കിലും ആ സേവനത്തിന് പ്രതിഫലം വേണ്ട എന്ന് ജഡേജ പറയുക ആയിരുന്നു എന്ന് നസീബ് ഖാൻ പറഞ്ഞു.

“ഞങ്ങൾ പലതവണ നിർബന്ധിച്ചെങ്കിലും 2023 ഏകദിന ലോകകപ്പിനിടെ തൻ്റെ സേവനങ്ങൾക്കായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ നിന്ന് പണം വാങ്ങാൻ ജഡേജ വിസമ്മതിച്ചു. ‘നിങ്ങൾ നന്നായി കളിക്കുകയാണെങ്കിൽ, എനിക്ക് അതാണ് പണവും പ്രതിഫലവും’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം,” ഖാൻ പറഞ്ഞു.

ഏകദിന ലോകകപിൽ അഫ്ഗാനിസ്ഥാൻ വമ്പന്മാരായ പാകിസ്ഥാൻ, ഇംഗ്ലണ്ട് എന്നിവരെയും ഒപ്പം ബംഗ്ലദേശിനെയും പരാജയപ്പെടുത്തിയിരുന്നു.

Exit mobile version