Picsart 24 08 29 13 16 26 640

ജേക്കബ് ഓറം ന്യൂസിലൻഡ് ബൗളിംഗ് കോച്ചാകും

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇന്ത്യയെ നേരിടുനതിന് മുന്നോടിയായി മുൻ പേസർ ജേക്കബ് ഓറമിനെ ബൗളിംഗ് പരിശീലകനായി ന്യൂസിലൻഡ് നിയമിച്ചു.

ഒക്ടോബർ 7ന് ഓറം ചുമതലയേൽക്കും. വലംകൈയ്യൻ പേസർ, മൂന്ന് ക്രിക്കറ്റ് ലോകകപ്പുകളും നാല് ടി20 ലോകകപ്പുകളും ന്യൂസിലൻഡിനായി കളിച്ചിട്ടുണ്ട്.

അടുത്തിടെ അമേരിക്കയിൽ നടന്ന ടി20 ലോകകപ്പിൽ ബ്ലാക്ക്‌ക്യാപ്‌സിൻ്റെ ബൗളിംഗ് കോച്ചായിരുന്നു 46-കാരനായ ഓറം, 2022-ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ ന്യൂസിലൻഡിൻ്റെ വനിതാ ടീമിനൊപ്പം സമാനമായ റോൾ അദ്ദേഹം വഹിച്ചിരുന്നു.

Exit mobile version