Picsart 24 02 01 02 15 43 543

ജാക്ക് ലീച് ഇന്ത്യക്ക് എതിരായ രണ്ടാം ടെസ്റ്റിന് ഇല്ല

ഇംഗ്ലണ്ടിൻ്റെ ജാക്ക് ലീച്ചിന് ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് നഷ്ടമാകും. താരത്തിന്റെ പരിക്ക് ഭേദമാകാത്തതിനാൽ ഇന്നലെ പരിശീലനം നടത്തിയിരുന്നില്ല. ലീച് കളിക്കിക്ക എന്നും പകരം ഷോയിബ് ബഷീർ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തും എന്നും ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് സൂചന നൽകി.

ഇടംകൈയ്യൻ സ്പിന്നർ ജാക്ക് ലീച്ച് ആദ്യ ടെസ്റ്റിൽ പരിക്കുമായായിരുന്നു കളിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പതിവ് മികവിലേക്ക് എത്താൻ ആയിരുന്നില്ല.

“അദ്ദേഹം രണ്ടാം ടെസ്റ്റിൽ നിന്ന് പുറത്താണ്. നിർഭാഗ്യവശാൽ അദ്ദേഹത്തിനേറ്റ പരിക്ക് സാരമുള്ളതാണ്.” ബെൻ സ്റ്റോക്സ് ബുധനാഴ്ച പറഞ്ഞു. കഴിഞ്ഞയാഴ്ച വിസ പ്രശ്നം പരിഹരിച്ച് എത്തിയ ഷൊയ്ബ് ബഷീറിൽ ഇംഗ്ലണ്ടിന് വലിയ പ്രതീക്ഷയുണ്ട്‌

Exit mobile version