Picsart 24 02 25 10 09 41 032

ജാക്ക് ലീചിന് ശസ്ത്രക്രിയ, ദീർഘകാലം പുറത്തിരിക്കും

കാൽമുട്ടിനേറ്റ പരിക്ക് മാറാൻ ഇംഗ്ലീഷ് ബൗളർ ജാക്ക്ക് ലീച് ശസ്ത്രക്രിയക്ക് വിധേയനാകും. സ്പിന്നർ ജാക്ക് ലീച്ചിന് ഇന്ത്യക്ക് എതിരായ പരമ്പരയിൽ ആയിരുന്നു പരിക്കേറ്റിരുന്നത്‌. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ലീച് പിന്നീടുള്ള ടെസ്റ്റുകളിൽ കളിച്ചിരുന്നില്ല.

ആദ്യ ടെസ്റ്റ് പരിക്കും സഹിച്ച് 36 ഓവറോളം ലീച് ബൗൾ ചെയ്തിരുന്നു. ഇതും പരിക്കിനെ മോശനായി ബാധിച്ചു. ലീചിന് 5-6 മാസം കളത്തിന് പുറത്തിരിക്കേണ്ടി വരും. ലീചിന്റെ അഭാവത്തിൽ ഹാർട്ലി, ഷൊഹൈബ് ബഷീർ, രെഹാൻ അഹമ്മദ് എന്നിവരെ വരും മത്സരങ്ങളിലും ഇംഗ്ലണ്ട് ആശ്രയിക്കേണ്ടി വരും.

Exit mobile version