നെഹ്റയുടെ അവസാന മത്സരത്തില്‍ ശ്രേയസ് അയ്യര്‍ക്ക് അരങ്ങേറ്റം

- Advertisement -

ഫിറോസ് ഷാ കോട്‍ല ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ഇന്ത്യയെ ടോസ് നേടിയ ന്യൂസിലാണ്ട് ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ആശിഷ് നെഹ്റ തന്റെ കരിയറിനോട് വിട വാങ്ങുന്ന മത്സരത്തില്‍ ശ്രേയസ് അയ്യര്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തും. അയ്യര്‍ നാലാം സ്ഥാനത്ത് ബാറ്റിംഗിനിറങ്ങുമെന്നും വിരാട് കോഹ്‍ലി അറിയിച്ചു. ടി20യില്‍ ഇന്ത്യ ഇതുവരെ ന്യൂസിലാണ്ടിനെ പരാജയപ്പെടുത്തിയിട്ടില്ല.

ന്യൂസിലാണ്ട്: മാര്‍ട്ടിന്‍ ഗുപ്ടില്‍, കോളിന്‍ മുണ്‍റോ, കെയിന്‍ വില്യംസണ്‍, ടോം ബ്രൂസ്, ടോം ലാഥം, ഹെന്‍റി നിക്കോളസ്, കോളിന്‍ ഡി ഗ്രാന്‍ഡോം, ടിം സൗത്തി, മിച്ചല്‍ സാന്റനര്‍, ട്രെന്റ് ബൗള്‍ട്ട്, ഇഷ് സോധി

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‍ലി, ശ്രേയസ് അയ്യര്‍, എംഎസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്റ, ജസ്പ്രീത് ബുംറ, യൂസുവേന്ദ്ര ചഹാല്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement