
ഇന്നലെ ട്രെന്റ് ബ്രിഡ്ജില്‍ കണ്ടത് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് മാസ്റ്റര്‍ക്ലാസ്സെന്ന് അഭിപ്രായപ്പെട്ട് റിക്കി പോണ്ടിംഗ്. പുരുഷ ഏകദിനത്തില്‍ തങ്ങളുടെ തന്നെ റെക്കോര്‍ഡ് തകര്‍ത്ത് ഏറ്റവും ഉയര്‍ന്ന സ്കോറായ 481 റണ്‍സ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് താരങ്ങളെ ഓസ്ട്രേലിയയുടെ സഹ പരിശീലകന് റിക്കി പോണ്ടിംഗ് പ്രശംസ കൊണ്ട് മൂടുകയായിരുന്നു. ആദ്യ ഓവറുകള്‍ മുതല്‍ മത്സരത്തില്‍ ഇംഗ്ലണ്ട് തന്നെയായിരുന്നു മുന്‍തൂക്കം.
മറുപടി ബാറ്റിംഗിനിറങ്ങിയപ്പോള്‍ പൊരുതി നോക്കാനാകാതെ ഓസ്ട്രേലിയ 239 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ മത്സരത്തില്‍ 242 റണ്‍സിന്റെ വിജയം ഇംഗ്ലണ്ട് സ്വന്തമാക്കി. മികച്ച വിക്കറ്റായിരുന്നു ട്രെന്റ് ബ്രിഡ്ജിലേത് എന്നാല്‍ ഇത്രയും വലിയ സ്കോര്‍ നേടുന്നതില്‍ ഇംഗ്ലണ്ടിന്റെ മികവിനു പുറമേ ഓസ്ട്രേലിയയുടെ മോശം ബൗളിംഗുമാണ്െന്ന് പോണ്ടിംഗ് പറഞ്ഞു.
പരിക്ക് തങ്ങളുടെ ബൗളിംഗ് കരുത്തിനെ വല്ലാതെ ബാധിച്ചുവെന്നും ഓസ്ട്രേലിയന്‍ മുന്‍ നായകന് അഭിപ്രായപ്പെട്ടു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
