മാഞ്ചെസ്റ്ററിലെ തോല്‍വിയ്ക്ക് അധികം ദുഃഖിക്കേണ്ടതില്ല: ജോസ് ബട്‍ലര്‍

മാഞ്ചെസ്റ്ററില്‍ ഇന്ത്യന്‍ ടീമില്‍ നിന്നേറ്റ കനത്ത പരാജയത്തെക്കുറിച്ച് കൂടുതല്‍ ചിന്തിക്കേണ്ടതില്ലെന്ന് പറഞ്ഞ് ജോസ് ബട്‍ലര്‍. കുറെയധികം വിജയങ്ങള്‍ക്കിടയില്‍ അപ്രതീക്ഷിതമായ ഒരു തോല്‍വിയായി മാത്രം ഇതിനെക്കണ്ടാല്‍ മതിയെന്നും ഇത് ഒരു ടി20 മത്സരമല്ലെയെന്നുമാണ് ബട്‍ലറുടെ പ്രതികരണം. ഓസ്ട്രേലിയയ്ക്കെതിരെ വിജയത്തുടര്‍ച്ചയ്ക്ക് ശേഷം അപ്രതീക്ഷിതമായ തോല്‍വിയാണ് ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് നേരിട്ടത്.

മികച്ച തുടക്കത്തിനു ശേഷം കുല്‍ദീപ് യാദവിന്റെ ബൗളിംഗിനു മുന്നില്‍ ഇംഗ്ലണ്ട് തകരുകയായിരുന്നു. മത്സരത്തില്‍ 69 റണ്‍സ് നേടി ജോസ് ബട്‍ലര്‍ മാത്രമാണ് പൊരുതി നിന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version