ഡേവിഡ് വില്ലിയ്ക്ക് പകരം ഇസുറു ഉഡാന

സാന്‍സി സൂപ്പര്‍ ലീഗ് ഫ്രാഞ്ചൈസിയായ പാര്‍ള്‍ റോക്സിന് വേണ്ടി കളിക്കാനായി ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ഇസുറു ഉഡാനയെത്തുന്നു. ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ താരം ഡേവിഡ് വില്ലിയ്ക്ക് പകരമാണ് ഉഡാന എത്തുന്നത്. ടീമിന്റെ അന്താരാഷ്ട്ര മാര്‍ക്കീ താരമായാണ് ഉഡാന എത്തുന്നത്. ഡേവിഡ് വില്ലി വര്‍ക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായാണ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറിയത്. ദക്ഷിണാഫ്രിക്കയില്‍ ശ്രീലങ്ക കഴിഞ്ഞ പര്യടനം നടത്തിയപ്പോള്‍ പരിമിത ഓവറില്‍ ടീമിന്റെ ഏറ്റവും മികച്ച ബാറ്റ്സ്മാനായിരുന്നത് ഇസുറു ഉഡാനയായിരുന്നു. അന്ന് ഓള്‍റൗണ്ട് പ്രകടനം പുറത്തെടുക്കാനും ലങ്കന്‍ താരത്തിനായിരുന്നു.

ഉദ്ഘാടന ടൂര്‍ണ്ണമെന്റില്‍ മൂന്നാം സ്ഥാനത്താണ് പാര്‍ള്‍ റോക്സ് എത്തിയത്. എന്നാല്‍ തങ്ങളുടെ ജോസി സ്റ്റാര്‍സിനെതിരെയുള്ള എലിമിനേറ്റര്‍ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ടീമിന് ഫൈനലിലേക്ക് അവസരം നഷ്ടമാകുകയായിരുന്നു.

Exit mobile version