ആദ്യ ടെസ്റ്റില്‍ ഇടമില്ല, രഞ്ജി കളിക്കാന്‍ അനുമതി ലഭിച്ച് ഇഷാന്ത് ശര്‍മ്മ

ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ അന്തമി ഇലവനില്‍ ഇടം ലഭിക്കാതിരുന്ന ഇന്ത്യന്‍ പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ്മയെ സ്ക്വാഡില്‍ നിന്ന് വിടുതല്‍ നല്‍കിയിരിക്കുന്നു. രഞ്ജി മത്സരത്തിനായി ഡല്‍ഹിയ്ക്ക് വേണ്ടി കളിക്കാന്‍ വേണ്ടിയാണ് സ്ക്വാഡില്‍ നിന്ന് താരത്തെ റിലീസ് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയ്ക്കെതിരെയാണ് ഡല്‍ഹിയുടെ അടുത്ത മത്സരം. വെള്ളിയാഴ്ചയാണ് മത്സരം അരങ്ങേറുന്നത്.

ഡല്‍ഹിയ്ക്കായി മൂന്ന് മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റാണ് ഈ സീസണില്‍ ഇഷാന്ത് നേടിയത്. ആദ്യ മത്സരത്തില്‍ ആസാമിനെതിരെ അഞ്ച് വിക്കറ്റ് നേട്ടവും താരം കൊയ്തു. ഈ സീസണില്‍ ഗൗതം ഗംഭീറില്‍ നിന്ന് ക്യാപ്റ്റന്‍സിയും ഇഷാന്ത് ശര്‍മ്മയ്ക്കാണ് ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബെംഗളൂരു എഫ് സിയുടെ എവേ ജേഴ്സി പ്രകാശനം ചെയ്തു
Next articleമഞ്ഞക്കടലില്‍ ലയിക്കാന്‍ കാഞ്ഞങ്ങാട് നിന്ന് കൊച്ചിയിലേക്ക്