Picsart 23 07 24 10 48 40 605

റിഷഭ് പന്തിനോട് നന്ദി പറഞ്ഞ് ഇഷൻ കിഷൻ

ഇന്നലെ 34 പന്തിൽ 52 റൺസ് നേടിയ ഇഷൻ കിഷൻ തന്റെ ഉറ്റ സുഹൃത്തായ റിഷഭ് പന്തിന് മത്സര ശേഷം നന്ദി പറഞ്ഞു. ഞായറാഴ്ചത്തെ ദിവസത്തെ കളിക്ക് ശേഷം സംസാരിച്ച കിഷൻ പന്തിന് നന്ദി പറയുകയും വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയ്ക്ക് മുമ്പായി എൻസിഎയിൽ വെച്ച് പന്തുമായി സംസാരിച്ചത് തന്റെ ബാറ്റിംഗിനെ സഹായിച്ചു എന്നും പറഞ്ഞു.

“ഇവിടെ വരുന്നതിന് മുമ്പ് ഞാൻ എൻസിഎയിൽ ആയിരുന്നു. ഞാൻ അവിടെ പ്രാക്ടീസ് ചെയ്യുകയായിരുന്നു, ഋഷഭ് അവന്റെ പുനരധിവാസത്തിനായി അവിടെ ഉണ്ടായിരുന്നു. അവനിൽ നിന്ന് എനിക്ക് കുറച്ച് പോയിന്റ് ലഭിച്ചു. അവൻ എന്നോട് ബാറ്റ് പൊസിഷനിൽ അടക്കം വരേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ചു.” കിഷൻ പറഞ്ഞു.

“അണ്ടർ 19 മുതൽ ഞങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ട്. എന്റെ ബാറ്റിംഗിനെക്കുറിച്ച് കുറച്ച് കാര്യങ്ങൾ എന്നോട് അവൻ പറഞ്ഞു, അത് എനിക്ക് പോസിറ്റീവ് ആയ മാറ്റങ്ങൾ നൽകിം അതിന് റിഷഭ് പന്തിന് നന്ദി,” കിഷൻ പറഞ്ഞു.

Exit mobile version