Site icon Fanport

ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച് ഇന്ത്യ, ഇഷാന്‍ കിഷനും വിരാട് കോഹ്‍ലിയ്ക്കും അര്‍ദ്ധ ശതകം

അഹമ്മദാബാദിലെ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് ആധികാരിക വിജയം. ഇംഗ്ലണ്ട് നേടിയ 164/6 എന്ന സ്കോറിനെ 17.5 ഓവറില്‍ മറികടക്കുവാന്‍ ഇന്ത്യയെ സഹായിച്ചത് അരങ്ങേറ്റക്കാരന്‍ ഇഷാന്‍ കിഷനും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയും ആയിരുന്നു. ഇരു താരങ്ങളും അര്‍ദ്ധ ശതകം നേടിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

32 പന്തില്‍ നിന്ന് 56 റണ്‍സും വിരാട് കോഹ്‍ലി 49 പന്തില്‍ നിന്ന് പുറത്താകാതെ 73 റണ്‍സും നേടിയപ്പോള്‍ ഋഷഭ് പന്ത് 13 പന്തില്‍ 26 റണ്‍സും നേടി. ആദ്യ ഓവറില്‍ തന്നെ കെഎല്‍ രാഹുലിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ 94 റണ്‍സ് ഇഷാന്‍ കിഷന്‍ – വിരാട് കോഹ്‍ലി കൂട്ടുകെട്ട് നേടിയത്.

ഇഷാന്‍ കിഷന്‍ നാലും വിരാട് കോഹ്‍ലി മൂന്നും ഋഷഭ് പന്ത് രണ്ടും സിക്സാണ് മത്സരത്തില്‍ നേടിയത്.

Exit mobile version