സഞ്ജുവിനു പകരം ഇഷാന്‍ കിഷന്‍

- Advertisement -

യോ-യോ ടെസ്റ്റില്‍ പരാജയപ്പെട്ട് ഇംഗ്ലണ്ട് ടൂറില്‍ നിന്ന് ഒഴിവാക്കപ്പെട്ട സഞ്ജു സാംസണു പകരം ഇഷാന്‍ കിഷനെ ഇന്ത്യ എ സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്തി. ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിലേക്കാണ് കിഷന്‍ ടീമിലേക്ക് എത്തുന്നത്. ഇന്നലെ ടീം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചപ്പോള്‍ ഫിറ്റ്നെസ് ടെസ്റ്റ് പാസാകാത്ത സഞ്ജു സാംസണെ ഒഴിവാക്കിയാണ് ടീം യാത്ര തിരിച്ചത്.

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ഇഷാന്‍ കിഷന്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement