Picsart 23 06 02 16 51 52 138

ഇഷൻ കിഷൻ ഹാർദികിന് ഒപ്പം ബറോഡയിൽ പരിശീലനത്തിൽ, രഞ്ജിയിൽ കളിക്കാൻ സാധ്യതയില്ല

ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കപ്പെടാത്ത ഇഷൻ കിഷൻ നിലവിൽ ബറോഡയിലെ കിരൺ മോർ അക്കാദമിയിൽ പരിശീലനം നടത്തുകയാണ് എന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ എന്നിവർക്കൊപ്പം ആണ് താരം പരിശീലനം നടത്തുന്നത്.

വിക്കറ്റ് കീപ്പർ-ബാറ്റർ 2023 നവംബർ മുതൽ ഇന്ത്യയ്‌ക്കായി കളിച്ചിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാൽ 2023 ഡിസംബറിൽ ടെസ്റ്റ് സ്ക്വാഡിൽ നിന്ന് അവധി വാങ്ങിയ ഇഷൻ ഒരു പാർട്ടിയിൽ പോയത് ഇന്ത്യൻ മാനേജ്‌മെന്റിന് അതൃപ്തി ഉണ്ടാക്കിയിരുന്നു‌. ഇതാണ് താരം ഇപ്പോഴും പുറത്തിരിക്കാൻ കാരണം.

രഞ്ജി ട്രോഫിയിൽ ജാർഖണ്ഡിന്റെ വരും മത്സരങ്ങളിലൂടെ കിഷൻ തിരികെ വരേണ്ടി വരും. കിഷൻ ഇതുവരെ ഈ സീസണിലെ രഞ്ജി ട്രോഫി മത്സരങ്ങളൊന്നും കളിച്ചിട്ടില്ല. ഹരിയാന മത്സരത്തിനുള്ള ജാർഖണ്ഡ് ടീമിൻ്റെ ഭാഗമല്ല.

Exit mobile version