Ishankishan

ഇഷാൻ കിഷൻ നോട്ടിംഗ്ഹാംഷെയറുമായി ഹ്രസ്വകാല കൗണ്ടി കരാർ ഒപ്പിട്ടു


ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ ഇഷാൻ കിഷൻ ഈ വർഷം വേനൽക്കാലത്ത് രണ്ട് കൗണ്ടി ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ കളിക്കുന്നതിനായി നോട്ടിംഗ്ഹാംഷെയറുമായി ഒരു ഹ്രസ്വകാല കരാറിൽ ഒപ്പുവെച്ചു. സിംബാബ്‌വെയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കൻ ടീമിനൊപ്പം പോകുന്ന കെയ്ൽ വെറൈനിന് പകരക്കാരനായാണ് കിഷൻ ടീമിലെത്തുന്നത്.


ട്രെന്റ് ബ്രിഡ്ജിൽ ജൂൺ 22-ന് യോർക്ക്ഷെയറിനെതിരെയും ജൂൺ 29-ന് ടോണ്ടണിൽ സോമർസെറ്റിനെതിരെയും നടക്കുന്ന മത്സരങ്ങളിൽ കിഷൻ കളിക്കും. വൈറ്റ്-ബോൾ ക്രിക്കറ്റിലെ വെടിക്കെട്ട് പ്രകടനങ്ങളിലൂടെയാണ് കിഷൻ കൂടുതൽ അറിയപ്പെടുന്നതെങ്കിലും, 58 ഫസ്റ്റ്-ക്ലാസ് മത്സരങ്ങളിൽ നിന്ന് എട്ട് സെഞ്ച്വറികളടക്കം 3447 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.



കൗണ്ടി ക്രിക്കറ്റിൽ കളിക്കുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയിലേക്ക് ഇതോടെ ഇഷാൻ കിഷനും ചേർന്നു. തിലക് വർമ്മ (ഹാമ്പ്ഷെയർ), റുതുരാജ് ഗെയ്‌ക്‌വാദ് (യോർക്ക്ഷെയർ), യുസ്‌വേന്ദ്ര ചാഹൽ (നോർത്ത്ആംപ്ടൺഷെയർ) എന്നിവരാണ് നിലവിൽ കൗണ്ടിയിൽ കളിക്കുന്ന മറ്റ് ഇന്ത്യൻ താരങ്ങൾ.


Exit mobile version