Picsart 23 07 15 12 43 03 283

ഇഷൻ കിഷൻ ആദ്യ ടെസ്റ്റ് റൺ നേടാൻ ആണ് കാത്തിരുന്നത് എന്ന് രോഹിത്

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ദിനം ഡിക്ലയർ ചെയ്യുന്നതിന് മുമ്പ് വിക്കറ്റ് കീപ്പിംഗ് ബാറ്റർ ഇഷൻ കിഷൻ ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ആദ്യ റൺസ് സ്കോർ ചെയ്യണമെന്ന് താൻ ആഗ്രഹിച്ചിരുന്നു എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു. ഡൊമിനിക്കയിലെ വിൻഡ്‌സർ പാർക്കിൽ ഇന്നലെ വെസ്റ്റ് ഇൻഡീസിനെ ഇന്നിംഗ്‌സിനും 141 റൺസിനും തോൽപ്പിച്ച ശേഷം സംസാരിക്കുക ആയിരുന്നു രോഹിത്.

ഡിക്ലയർ ചെയ്യും മുമ്പ് കിഷൻ ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ ആദ്യ റൺസ് നേടണമെന്ന് ഉണ്ടായിരുന്നു. 130-ന് ആതിഥേയരെ പുറത്താക്കുന്നതിന് മുമ്പ്, മൂന്നാം ദിവസം 5 വിക്കറ്റിന് 421 എന്ന നിലയിൽ ഇന്ത്യ പ്രഖ്യാപിച്ചപ്പോൾ കിഷൻ 20 പന്തിൽ ഒരു റൺ നേടി നിൽക്കുക ആയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഇഷൻ കിഷൻ അരങ്ങേറ്റത്തിൽ തന്നെ ആദ്യ റൺസ് നേടണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. അത് കഴിഞ്ഞാണ് ഞങ്ങൾ ഡിക്ലയർ പ്രഖ്യാപിച്ചത്. ഇഷൻ എപ്പോഴും ബാറ്റ് ചെയ്യാൻ താല്പര്യപ്പെടുന്ന ആളാണെന്നും റൺ നേടാൻ ആവാതെ ഇരിക്കുന്നത് അവർക്ക് അവർക്ക് നിരാശാജനകമാകും എന്നും. രോഹിത് പറഞ്ഞു.

Exit mobile version