Site icon Fanport

ദേശീയ പതാകയും ദേശീയ ജഴ്സിയും അണിയുമ്പോള്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ ഏവരും സജ്ജരാകും – ഇഷാന്‍ കിഷന്‍

തന്റെ അരങ്ങേറ്റ മത്സരത്തില്‍ ഓപ്പണിംഗ് ഇറങ്ങിയപ്പോള്‍ തനിക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് പറഞ്ഞ് ഇഷാന്‍ കിഷന്‍. മത്സരത്തിന് മുമ്പ് രോഹിത് ശര്‍മ്മയാണ് തന്നോട് താന്‍ ഓപ്പണ്‍ ചെയ്യുമെന്ന് അറിയിച്ചതെന്ന് ഇഷാന്‍ കിഷന്‍ പറഞ്ഞു.

ഈ വാര്‍ത്ത കേട്ടപ്പോള്‍ തനിക്ക് പരിഭ്രമം ഉണ്ടായെന്നും രോഹിത് തന്നോട് ഐപിഎലിലെ പോലെ ഫ്രീയായി തന്റെ ശൈലിയില്‍ തന്നെ കളിക്കുവാന്‍ ആണ് ആവശ്യപ്പെട്ടതെന്നും ഇഷാന്‍ കിഷന്‍ സൂചിപ്പിച്ചു.

തനിക്ക് ടെന്‍ഷനുണ്ടായിരുന്നുവെങ്കിലും ദേശീയ പതാകയും ദേശീയ ജഴ്സിയും അണിഞ്ഞപ്പോള്‍ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ ശ്രമിക്കുകയാണ് താന്‍ ചെയ്തതെന്നും അത് വിജയത്തിലേക്ക് ടീമിനെ നയിക്കുവാന്‍ സഹായിച്ചതില്‍ ആഹ്ലാദം ഉണ്ടെന്നും ഇഷാന്‍ കിഷന്‍ വ്യക്തമാക്കി.

Exit mobile version