ഇഷ് സോധി ഇന്ത്യയിലേക്ക്, പരിക്കേറ്റ ടോഡ് ആസ്ട‍ലേ പുറത്ത്

- Advertisement -

ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനുമായുള്ള ആദ്യ സന്നാഹ മത്സരത്തിനിടെ പരിക്കേറ്റ ടോഡ് ആസ്ട‍ലേയ്ക്ക് പകരം ഇഷ് സോധിയെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തി ന്യൂസിലാണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 17നു നടന്ന സന്നാഹ മത്സരത്തില്‍ മൂന്ന് പന്ത് മാത്രമാണ് ആസ്ട‍ലേ എറിഞ്ഞത്. അതിനിടെ താരത്തിനു പരിക്കേല്‍ക്കുകയായിരുന്നു. മൂന്ന് ആഴ്ചയോളം വിശ്രമമാണ് സ്കാനുകള്‍ക്ക് ശേഷം മെഡിക്കല്‍ സംഘം താരത്തിനു വിധിച്ചിട്ടുള്ളത്.

ന്യൂസിലാണ്ട് ഇഷ് സോധിയെ ടി20 സ്ക്വാഡിന്റെ ഭാഗമായി മാത്രമാണ് ആദ്യം പ്രഖ്യാപിച്ചത്. ഇന്ന് ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനുമായി ഒരു സന്നാഹ മത്സരം കൂടി ന്യൂസിലാണ്ട് കളിക്കുന്നുണ്ട്. ആദ്യ മത്സരത്തില്‍ ആതിഥേയര്‍ 30 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഞായറാഴ്ച ഒക്ടോബര്‍ 22നു ആണ് ആദ്യ ന്യൂസിലാണ്ട്-ഇന്ത്യ ആദ്യ ഏകദിനം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement