അയര്‍ലണ്ടിന്റെ സിംബാബ്‍വേ പര്യടനം വീണ്ടും നീട്ടി വെച്ചു

അയര്‍ലണ്ടിന്റെ സിംബാബ്‍വേയുമായുള്ള വൈറ്റ് ബോള്‍ പരമ്പര മാറ്റി വയ്ക്കുവാന്‍ തീരുമാനം. സിംബാബ്‍വേയില്‍ ഏപ്രിലില്‍ ആയിരുന്നു പരമ്പര നടക്കേണ്ടിയിരുന്നത്. എന്നാല്‍ സിംബാബ്‍വേയിലെ നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ച് പരമ്പര മാറ്റുവാന്‍ ഇരു ബോര്‍ഡുകളും തീരുമാനിക്കുകയായിരുന്നു.

മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമായിരുന്നു പരമ്പരയിലുണ്ടായിരുന്നത്. സിംബാബ്‍വേയിലേക്ക് അയര്‍ലണ്ട് മാര്‍ച്ച് 28ന് യാത്രയാകുവാനായിരുന്നു നേരത്തത്തെ തീരുമാനം. നേരത്തെ മാര്‍ച്ച് അവസാനം നടക്കുവാനിരുന്ന പരമ്പര ഏപ്രിലിലേക്ക് മാറ്റുകയായിരുന്നു.

പുതിയ തീയ്യതികള്‍ ഇരു ബോര്‍ഡുകളും ചര്‍ച്ച ചെയ്ത് തീരുമാനിച്ച ശേഷം അറിയിക്കുമെന്നും സിംബാബ്‍വേ ക്രിക്കറ്റ് തങ്ങളുടെ മീഡിയ റിലീസില്‍ അറിയിച്ചു.

Exit mobile version