
- Advertisement -
അടുത്ത വര്‍ഷം മേയില്‍ പാക്കിസ്ഥാനെതിരെ നാട്ടില്‍ വെച്ചാവും അയര്‍ലണ്ടിന്റെ ടെസ്റ്റ് അരങ്ങേറ്റം എന്ന് ഉറപ്പായി. ഇരു രാജ്യങ്ങളുടെയും ബോര്‍ഡുകള്‍ തമ്മിലുള്ള ഉടമ്പടിയിലാണ് തീരുമാനം ഉറപ്പായത്. കഴിഞ്ഞ ജൂണില്‍ അഫ്ഗാനിസ്ഥാനോടൊപ്പമാണ് അയര്‍ലണ്ടിനും ടെസ്റ്റ് പദവി ലഭിച്ചത്. ഇതോടെ ടെസ്റ്റ് പദവി ലഭിക്കുന്ന ടീമുകളുടെ എണ്ണം 12 ആയി.
2007 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ നേടിയ വിജയം അയര്‍ലണ്ട് ക്രിക്കറ്റ് ചരിത്രത്തിലെ സുവര്‍ണ്ണ ഏടായിരുന്നു. ഒരു ടെസ്റ്റ് രാജ്യത്തിനെതിരെ ടീം നേടുന്ന ആദ്യ വിജയമായിരുന്നു അത്. പ്രഖ്യാപനം വന്നുവെങ്കിലും തീയ്യതിയും വേദിയും സംബന്ധിച്ചുള്ള കൂടുതല്‍ വിവരം പുറത്ത് വന്നിട്ടില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement