
അയര്‍ലണ്ടുമായുള്ള ചരിത്ര ടെസ്റ്റില്‍ പങ്കെടുക്കാനായതാണ് ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ 9 വിക്കറ്റ് വിജയം സ്വന്തമാക്കുവാന്‍ പാക്കിസ്ഥാനെ സഹായിച്ചതെന്ന് പറഞ്ഞ പാക് നായകന് സര്‍ഫ്രാസ് അഹമ്മദ്. പരിചയസമ്പത്ത് കുറഞ്ഞ പാക് നിരയ്ക്ക് ഇംഗ്ലണ്ടിനു സമാനമായ അന്തരീക്ഷവുമായി പരിചിതമാകുവാന്‍ അയര്‍ലണ്ട് ടെസ്റ്റ് സഹായിച്ചു. പാക്കിസ്ഥാന് സ്ക്വാഡില്‍ 5 ടെസ്റ്റ് പുതുമുഖങ്ങളാണ് ഉണ്ടായിരുന്നത്.
ഇംഗ്ലണ്ടിനെതിരെ കളിക്കാന്‍ തിരഞ്ഞെടുത്ത അന്തിമ ഇലവനില്‍ ഏഴ് താരങ്ങള്‍ ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പോലും കളിക്കാതിരുന്നവരാണ്. തന്റെ ടീമിന്റെ പ്രകടനത്തില്‍ ഏറെ ആശ്ചര്യമുണ്ടെന്നാണ് സര്‍ഫ്രാസ് പറഞ്ഞത്. ഇംഗ്ലണ്ട് ടീമിനെ നോക്കിയാല്‍ ഏറെ അനുഭവസമ്പത്തുള്ള ടീമാണ്. അതേ സമയം പാക്കിസ്ഥാന് നിരയില്‍ പരിചയം കുറവുള്ളവരും. എന്നാല്‍ ആദ്യ ദിവസം തന്നെ പാക്കിസ്ഥാന് ബൗളര്‍മാര്‍ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. 4 ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാര് പാക്കിസ്ഥാനു വേണ്ടി അര്‍ദ്ധ ശതകം നേടിയപ്പോള്‍ ടീം ഒന്നാം ഇന്നിംഗ്സ് ലീഡും നേടി.
പരമ്പരയിലെ അടുത്തതും അവസാന മത്സരത്തിനായി ടീമുകള്‍ ലീഡ്സിലേക്ക് നീങ്ങുമ്പോള്‍ ജയം സ്വന്തമാക്കി പരമ്പര നേടുകയെന്ന ലക്ഷ്യമാവും പാക്കിസ്ഥാന് ഉന്നം വയ്ക്കുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial