യുഎഇയെ 8 വിക്കറ്റിനു കീഴടക്കി അയര്‍ലണ്ട്

- Advertisement -

അയര്‍ലണ്ടിനു യുഎഇ പര്യടനത്തില്‍ രണ്ടാം വിജയം. ഇന്ന് ദുബായിലെ ഐസിസി അക്കാഡമിയില്‍ നടന്ന മത്സരത്തില്‍ 8 വിക്കറ്റിനാണ് അയര്‍ലണ്ട് യുഎഇയെ കീഴടക്കിയത്. യുഎഇ ഉയര്‍ത്തിയ 202 റണ്‍സ് അയര്‍ലണ്ട് 41.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തിലാണ് അവര്‍ മറികടന്നത്. മുന്‍ നിര ബാറ്റ്സ്മാന്മാരെല്ലാം തന്നെ മികവ് പുലര്‍ത്തിയ മത്സരത്തില്‍ നായകന്‍ വില്യം പോര്‍ട്ടര്‍ഫീല്‍ഡാണ് ടോപ് സ്കോറര്‍. 74 റണ്‍സാണ് പോര്‍ട്ടര്‍ഫീല്‍ഡ് നേടിയത്. ആദ്യ മത്സരത്തില്‍ പോര്‍ട്ടര്‍ഫീല്‍ഡിന്റെ ശതകം അയര്‍ലണ്ടിനു വിജയം സമ്മാനിക്കുകയായിരുന്നു. ആന്‍ഡ്രൂ ബാല്‍ബിര്‍ണേ(58*), പോള്‍ സ്റ്റിര്‍ലിംഗ്(41) എന്നിവരാണ് മറ്റു പ്രധാന ബാറ്റ്സ്മാന്മാര്‍.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത യുഎഇ 47.5 ഓവറില്‍ 202 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. മുന്‍നിര പരാജയപ്പെട്ടപ്പോള്‍ ഷൈമാന്‍ അന്‍വര്‍(48), റമീസ് ഷഹ്സാദ്(41) എന്നിവരുടെ പ്രകടനവും വാലറ്റത്തിന്റെ ചെറുത്ത്നില്പുമാണ് സ്കോര്‍ 200 കടക്കാന്‍ യുഎഇയെ സഹായിച്ചത്. ക്രെയിംഗ് യംഗ്(3), ആന്‍ഡി മക്ബ്രൈന്‍(3), ജോര്‍ജ്ജ് ഡോക്രെല്‍(2), ജേക്കബ് മുള്‍ഡര്‍(2) എന്നിവരാണ് അയര്‍ലണ്ടിന്റെ വിക്കറ്റ് നേട്ടക്കാര്‍.

Advertisement