യുഎഇയെ തകര്‍ത്ത് അയര്‍ലണ്ട്

- Advertisement -

ദുബായിലെ ഐസിസി അക്കാഡമിയില്‍ ഇന്ന് നടന്ന ആദ്യ ഏകദിനത്തില്‍ യുഎഇയെ 85 റണ്‍സിനു പരാജയപ്പെടുത്തി അയര്‍ലണ്ടിനു ആദ്യ ഏകദിനത്തില്‍ വിജയം.
നായകന്‍ വില്യം പോര്‍ട്ടര്‍ ഫീല്‍ഡ് നേടിയ ശതകത്തിന്റെ(100)ന്റെയും കെവിന്‍ ഒബ്രൈന്‍(69), നിയാല്‍ ഒബ്രൈന്‍(34), ഗാരി വില്‍സണ്‍(33) എന്നിവരുടെ ഇന്നിംഗ്സുകള്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ടിനു മികച്ച സ്കോറര്‍ നല്‍കുകയായിരുന്നു. 49.3 ഓവറില്‍ 270 റണ്‍സില്‍ അയര്‍ലണ്ട് ഓള്‍ഔട്ട് ആയി. യുഎഇയ്ക്ക് വേണ്ടി സഹൂര്‍ ഖാന്‍ 6 വിക്കറ്റും മുഹമ്മദ് നവീദ് മൂന്ന് വിക്കറ്റും നേടി.

സഹൂര്‍ ഖാന്‍

മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎഇയ്ക്കായി നായകന്‍ രോഹന്‍ മുസ്തഫ, അഹമ്മദ് റീസ എന്നിവര്‍ മാത്രമാണ് മികവ് പുലര്‍ത്തിയത്. 29 പന്തില്‍ നിന്ന് 43 റണ്‍സാണ് രോഹന്റെ സംഭാവന. വാലറ്റത്തിനോടൊപ്പം പടപൊരുതിയ അഹമ്മദ് റീസ 45 റണ്‍സ് നേടി അവസാന വിക്കറ്റായാണ് പുറത്തായത്. 41.4 ഓവറില്‍ 185 റണ്‍സിനു യുഎഇ ഓള്‍ഔട്ട് ആവുകയായിരുന്നു. അയര്‍ലണ്ട് നിരയില്‍ ജോര്‍ജ്ജ് ഡോക്രെല്‍ മൂന്ന് വിക്കറ്റും ആന്‍ഡി മക്ബ്രൈന്‍, പീറ്റര്‍ ചേസ് എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

Advertisement